Thursday, December 14, 2006

പാമ്പന്‍ചേട്ടനെ പറ്റിച്ചേ...

പേക്രോം പേക്രോം തവളച്ചാര്‍
‍പാട്ടും പാടിപ്പോകുമ്പോള്‍
‍പൊന്തക്കാട്ടില്‍ പമ്മിയിരു‍ന്നൊരു
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ
"പച്ചയുടുപ്പിട്ടാടിപ്പാടി-
ച്ചാടി വരുന്നൊരു തവളക്കുട്ടനെ
വായിലൊതുക്കും ഞാന്‍"
പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ
പാമ്പിന്‍ വാലാ തവളച്ചാര്‍
‍ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ
പറ്റിച്ചോടി തവളച്ചാര്‍
കളിക്കുടുക്ക 1-15 ഡിസംബര്‍ 1997

5 comments:

anamgari said...

രാജി, ബാലകവിതകള്‍ കൊള്ളാം.
ഇതൊക്കെ ഇവിടെ കുട്ടികള്‍ക്കായി ഈണത്തില്‍ ചൊല്ലണമെന്നുണ്ട്.പക്ഷെ എല്ലാം കൂടി ഇങ്ങനെ ഒറ്റയടിക്ക് ഇവിടെ പകര്‍ത്തിയാലെങ്ങനാ?
ഓരോ ദിവസം ഓരോന്നായി പോരട്ടെ. എല്ലാം വായിക്കാനും ആസ്വദിക്കാനുമുള്ള സമയം തരൂ.

വിഷ്ണു പ്രസാദ് said...

രാജീ,അഭിനന്ദനങ്ങള്‍...അനംഗാരിച്ചേട്ടാ,ഈണത്തില്‍ ചൊല്ലി പകര്‍ത്തൂ,പാട്ട്..കഥ ...എന്നു പറഞ്ഞ് എന്റെ കുട്ടികളെക്കൊണ്ട് ഒരു രക്ഷയുമില്ല.ഇതൊക്കെ ഒന്ന് കേള്‍പ്പിച്ചു കൊടുക്കാന്‍ പറ്റുമെങ്കില്‍...

Raji Chandrasekhar said...

അനംഗാരിക്കും വിഷ്നുപ്രസാദിനും...
കൂടൂതല്‍ പരിചയപ്പെടണമെന്നുണ്ട്...
ആദ്യം കുട്ടികളെ പരിചയപ്പെടുത്താമോ
അവര്‍ക്കിഷ്ടപ്പെട്ടതെഴുതാം

anamgari said...

രാജിക്ക് ,
എനിക്ക് ഒരു കുട്ടിയെ ഉള്ളു.വയസ്സ് 29 ആയി.(എന്റെ ഭാര്യ).

പിന്നെ, കവിത ചൊല്ലി പകര്‍ത്തിയത് കണ്ടു കാണുമല്ലോ? കഴിഞ്ഞ മൂന്ന് ദിവസമായി, പഴയ രീതിയിലുള്ള ബ്ലോഗര്‍ വിഭാഗം പണിമുടക്കിലാണ്. അതു കൊണ്ട് പകര്‍ത്തിയതില്‍ എന്തോ തകരാറുണ്ട്.അത് ഞാന്‍ നീക്കം ചെയ്തു.ആര്‍ക്കും കമന്റാനോ, പകര്‍ത്താനോ കഴിയുന്നില്ല എന്ന് പരാതി.പണിമുടക്ക് നീങ്ങിയാല്‍ അത് വിണ്ടും പകര്‍ത്താം.

Raji Chandrasekhar said...

പ്രിയ അനംഗാരി,
കവിത പാടിക്കേട്ടപ്പോള്‍ അടക്കാനാകാത്ത സന്തോഷം തോന്നി.
നല്ല ശബ്ദം, താളം.
എന്റെ കുട്ടികള്‍ക്കും വളരെ ഇഷ്ടപ്പെട്ടു.
നന്ദി...നന്ദി... നന്ദി...