ഒന്നിനു വേഗമെഴുന്നേല്‍ക്കാം
രണ്ടിനു കൈകള്‍ നീട്ടീടാം
മൂന്നിനു മുന്നില്‍ നിന്നീടാം
നാലിനു നന്നായ് പാടീടാം
അഞ്ചിനു ബഞ്ചിലിരുന്നീടാം
ആറിനി,രുന്നൊന്നാടീടാം
ഏഴിനു വീണ്ടുമെണീറ്റീടാം
എട്ടിനു മുട്ടു മടക്കീടാം
ഒമ്പതിനമ്പു തൊടുത്തീടാം
പത്തിനു വിത്തു വിതച്ചീടാം
കളിച്ചെപ്പ്, മാര്‍ച്ച് 1999
2 comments:
രാജീ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു, കളിക്കുടുക്കയില്‍ പ്രസിദ്ധീകരിച്ച ഡേറ്റുകളാണൊ കൊടുത്തിരിക്കുന്നത്..
-പാര്‍വതി.
പാര്‍വ്വതി... നന്ദിയും സന്തോഷവും അറിയിക്കട്ടെ.
അതെ,
മകനു വേണ്ടി എഴുതിയവയാണു്..
കൂടുതല്‍ എഴുതണമെന്നു ഇപ്പോള്‍ തോന്നുന്നുണ്ട്
Post a Comment