Saturday, September 1, 2007
ചിരവ
നാക്കിനു ചുറ്റും പല്ലുണ്ടേ
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..
Labels:
ഉപകരണപ്പാട്ടുകള്,
കടംകവിതകള്‍,
ബാലകവിതകള്‍
ആളൊരിക്കലും കേറാത്ത വണ്ടി
ആളൊരിക്കലും കേറാത്ത വണ്ടി
ആയിരം കാലിലോടുന്ന വണ്ടി
ആളുതൊട്ടാല്‍ ചുരുളുന്ന വണ്ടി
ആരു ചൊല്ലും ഇതേതാണു വണ്ടി..?
Labels:
കടംകവിതകള്‍,
ജന്തുഗീതങ്ങള്,
ബാലകവിതകള്‍
Sunday, January 28, 2007
Thursday, December 14, 2006
ഒന്നേ...ഒന്നേ...
ഒന്നേ ഒന്നേ പതിനൊന്നേ
രണ്ടേ രണ്ടേ പന്ത്രണ്ടേ
മൂന്നേ മൂന്നേ പതിമൂന്നേ
നാലേ നാലേ പതിനാലേ
അഞ്ചേ അഞ്ചേ പതിനഞ്ചേ
ആറേ ആറേ പതിനാറേ
ഏഴേ ഏഴേ പതിനേഴേ
എട്ടേ എട്ടേ പതിനെട്ടേ
രണ്ടേ രണ്ടേ പന്ത്രണ്ടേ
മൂന്നേ മൂന്നേ പതിമൂന്നേ
നാലേ നാലേ പതിനാലേ
അഞ്ചേ അഞ്ചേ പതിനഞ്ചേ
ആറേ ആറേ പതിനാറേ
ഏഴേ ഏഴേ പതിനേഴേ
എട്ടേ എട്ടേ പതിനെട്ടേ
കളിച്ചെപ്പ്, ഫെബ്രുവരി 1998
Labels:
കണക്കുപാട്ടുകള്,
ബാലകവിതകള്‍
പൂക്കളം
ഒന്നേ, രണ്ടേ, മൂന്നേ, നാലെ-
ന്നോണാപ്പൂക്കള്‍ ചിരിക്കുമ്പോള്‍
അഞ്ചേ, ആറെ,ന്നാടിപ്പാടി-
പ്പൂക്കളിറുക്കാന്‍ കൊതിയുണ്ടോ...
ഏഴേ,യെട്ടെ,ന്നെണ്ണിയെടുക്കാ-
നെന്നോടൊപ്പം പോരുന്നോ
ഒമ്പത്, പത്തെ,ന്നത്തപ്പൂക്കള-
മൊത്തു രചിക്കാം മുറ്റത്ത്..
കളിക്കുടുക്ക,4 സെപ്റ്റംബര്‍ 1998
Labels:
ഓണപ്പാട്ടുകള്‍,
കണക്കുപാട്ടുകള്,
ബാലകവിതകള്‍
ചാക്കോച്ചനും ചാരുകസേരയും
ചാരു കസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ
ചാരു കസേരയില്‍ ചാരിക്കിടക്കുമ്പോള്‍
ചാക്കോച്ചന്‍ വീഴുന്നൂ
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ
കളിക്കുടുക്ക, 28 മേയ് 1999
Labels:
ആള്പ്പാട്ടുകള്,
കഥപ്പാട്ടുകള്‍,
ബാലകവിതകള്‍
ചെണ്ട
ചെണ്ടേടെ മണ്ടേല് തല്ലു കൊണ്ടേ
മണ്ട തിരുമ്മി,ക്കരയണുണ്ടേ
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ
"ടണ്ടണ്ടം" വീണ്ടും ഞാന്‍ നിന്നു കണ്ടേ...
മണ്ട തിരുമ്മി,ക്കരയണുണ്ടേ
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ
"ടണ്ടണ്ടം" വീണ്ടും ഞാന്‍ നിന്നു കണ്ടേ...
കളിക്കുടുക്ക,16-28 ഫെബ്രുവരി 1998
Labels:
ബാലകവിതകള്‍,
വാദ്യപ്പാട്ടുകള്
കുഞ്ഞിപ്പൂച്ച
പൂച്ചേ പൂച്ചേ കുഞ്ഞിപ്പൂച്ചേ
വെള്ളയുടുപ്പില്‍ നടക്കും പൂച്ചേ
പമ്മിപ്പമ്മി പാലു കുടിച്ചും
എലിയെക്കണ്ടാലോടിയൊളിച്ചും
മേശക്കീഴില്‍ കാലു പിണച്ചും
മ്യാവൂ മ്യാവൂ കരയും പൂച്ചേ
ഒച്ചേം ബഹളോം നീയിനി വച്ചാ-
ലച്ഛന്‍ നിന്നെത്തല്ലും പൂച്ചേ...
വെള്ളയുടുപ്പില്‍ നടക്കും പൂച്ചേ
പമ്മിപ്പമ്മി പാലു കുടിച്ചും
എലിയെക്കണ്ടാലോടിയൊളിച്ചും
മേശക്കീഴില്‍ കാലു പിണച്ചും
മ്യാവൂ മ്യാവൂ കരയും പൂച്ചേ
ഒച്ചേം ബഹളോം നീയിനി വച്ചാ-
ലച്ഛന്‍ നിന്നെത്തല്ലും പൂച്ചേ...
കളിക്കുടുക്ക,1-15 മാര്‍ച്ച് 1998
Labels:
കഥപ്പാട്ടുകള്‍,
ജന്തുഗീതങ്ങള്,
ബാലകവിതകള്‍
തൊട്ടാവാടി
തൊട്ടാലുടനെ വാടും ഞാന്‍
തൊട്ടാവാടി,ച്ചെടിയാണേ
തൊട്ടു തലോടാന്‍ വന്നെന്നാല്‍
കുട്ടാ നിന്നെക്കുത്തും ഞാന്‍..
തൊട്ടാവാടി,ച്ചെടിയാണേ
തൊട്ടു തലോടാന്‍ വന്നെന്നാല്‍
കുട്ടാ നിന്നെക്കുത്തും ഞാന്‍..
കളിക്കുടുക്ക,1-5 ഏപ്രില്‍ 1998
Labels:
ചെടിപ്പാട്ടുകള്,
ബാലകവിതകള്‍
ത്രാസ്
പത്രോസ്സു ചേട്ടന്റെ റേഷന്‍ കടയിലെ
പാത്രങ്ങള്‍ കൊണ്ടുള്ള ത്രാസ്സു കണ്ടോ
പൊങ്ങുന്നൊരു പാത്രം താഴുന്നൊരു പാത്രം
അങ്ങോട്ടുമിങ്ങോട്ടും സൂചിയാട്ടം
കളിക്കുടുക്ക,1-15 മേയ്1998
Labels:
ആള്പ്പാട്ടുകള്,
ഉപകരണപ്പാട്ടുകള്,
ബാലകവിതകള്‍
മാങ്ങയും മൂങ്ങയും
മൂങ്ങകള്‍ മൂന്നൊരു മാവിന്‍കൊമ്പില്‍
മൂളീക്കൂടിയിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂന്നും മൂന്നും ആറായ് മൂങ്ങകള്‍
മൂളിക്കൂടിയിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂന്നും മൂങ്ങകളാറും ചേര്‍ന്നാ
മൂങ്ങകളൊമ്പതിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകളൊമ്പതുമൊപ്പം മൂന്നും
മൂങ്ങകള്‍ പന്ത്രണ്ടായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പന്ത്രണ്ടൊപ്പം മൂന്നും
മൂങ്ങകള്‍ പതിനഞ്ചായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പതിനഞ്ചൊപ്പം മൂന്നും
മൂങ്ങകള്‍ പതിനെട്ടായപ്പോള്‍
മാങ്ങപറിക്കാന്‍ വന്നവരൊക്കെ
മാങ്ങയുമായിപ്പോകുന്നൂ...
കളിക്കുടുക്ക,
Labels:
കണക്കുപാട്ടുകള്,
കഥപ്പാട്ടുകള്‍,
ബാലകവിതകള്‍
ഓടിക്കോ...
ഒന്നേ രണ്ടേ മിണ്ടണ്ട
മൂന്നേ നാലേ നോക്കണ്ട
അഞ്ചേ ആറേ ആടണ്ട
ഏഴേ എട്ടേ എണ്ണണ്ട
ഒന്‍പതേ പത്തേ ഓടീക്കോ
മൂന്നേ നാലേ നോക്കണ്ട
അഞ്ചേ ആറേ ആടണ്ട
ഏഴേ എട്ടേ എണ്ണണ്ട
ഒന്‍പതേ പത്തേ ഓടീക്കോ
കളിക്കുടുക്ക 16-31 ഡിസംബര്‍ 1997
Labels:
കണക്കുപാട്ടുകള്,
ബാലകവിതകള്‍
പാമ്പന്‍ചേട്ടനെ പറ്റിച്ചേ...
പേക്രോം പേക്രോം തവളച്ചാര്‍
പാട്ടും പാടിപ്പോകുമ്പോള്‍
പൊന്തക്കാട്ടില്‍ പമ്മിയിരുന്നൊരു
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ
"പച്ചയുടുപ്പിട്ടാടിപ്പാടി-
ച്ചാടി വരുന്നൊരു തവളക്കുട്ടനെ
വായിലൊതുക്കും ഞാന്‍"
പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ
പാമ്പിന്‍ വാലാ തവളച്ചാര്‍
ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ
പറ്റിച്ചോടി തവളച്ചാര്‍
പാട്ടും പാടിപ്പോകുമ്പോള്‍
പൊന്തക്കാട്ടില്‍ പമ്മിയിരുന്നൊരു
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ
"പച്ചയുടുപ്പിട്ടാടിപ്പാടി-
ച്ചാടി വരുന്നൊരു തവളക്കുട്ടനെ
വായിലൊതുക്കും ഞാന്‍"
പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ
പാമ്പിന്‍ വാലാ തവളച്ചാര്‍
ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ
പറ്റിച്ചോടി തവളച്ചാര്‍
കളിക്കുടുക്ക 1-15 ഡിസംബര്‍ 1997
Labels:
കഥപ്പാട്ടുകള്‍,
ജന്തുഗീതങ്ങള്,
ബാലകവിതകള്‍
Monday, December 11, 2006
തീപ്പെട്ടി
കുട്ടികളൊത്തിരി പെട്ടിയിതില്‍
മുട്ടിക്കൂടിയിരിക്കുന്നൂ
പെട്ടീം കുട്ടീം മുട്ടുമ്പോള്‍
കിട്ടും കിട്ടും തരി വെട്ടം.
Labels:
ഉപകരണപ്പാട്ടുകള്,
ബാലകവിതകള്‍
ആമ
ചട്ടയണിഞ്ഞിന്നെങ്ങോട്ടാ..?
പട്ടാളത്തില്‍ ചേര്‍ന്നോ നീ..?
ചട്ടീം വാങ്ങീ വീട്ടില്‍ പോണോ..?
കട്ടിയുടുപ്പിതു തുന്നിച്ചോ..?
കളിക്കുടുക്ക,1-15ജനുവരി1998
Labels:
കടംകവിതകള്‍,
ജന്തുഗീതങ്ങള്,
ബാലകവിതകള്‍
കൃഷീക്കാര്‍
ഞായര്‍ ഞാറു നടുന്നേരം
തിങ്കള്‍ തെളിനീരേകുന്നു
ചൊവ്വ ചേറില്‍ ചാടാതെ
ബുധനോടൊത്തു വരമ്പത്ത്
വ്യാഴം വാഴത്തോട്ടത്തില്
വെള്ളി വരുന്നൂ വള്ളത്തില്‍
ശനിയോ തനിയേ നീന്തുന്നു
ഏഴു കൃഷിക്കാരിവരല്ലോ
Labels:
ആഴ്ചപ്പാട്ടുകള്,
കൃഷിപ്പാട്ടുകള്‍,
ബാലകവിതകള്‍
ഊഞ്ഞാലാട്ടം
ഞായര്‍ കെട്ടിയൊരൂഞ്ഞാലില്‍
തിങ്കളിരുന്നൊന്നാടുമ്പോള്‍
ചൊവ്വ പറഞ്ഞൂ വീഴല്ലേ
ബുധനോ ബഹളം വയ്ക്കുന്നൂ
വ്യാഴം വേഗം വന്നാട്ടേ
വെള്ളി വിളിച്ചൂ ശനിയേയും
ശനിയോ ശരി ശരിയെന്നോതി
ആഴ്ചകളൂഞ്ഞാലാടുന്നൂ
കളിക്കുടുക്ക,1-15ജനുവരി1998
Labels:
ആഴ്ചപ്പാട്ടുകള്,
ഊഞ്ഞാല്‍പ്പാട്ടുകള്‍,
ബാലകവിതകള്‍
ഒന്നുമൊന്നും...
ഒന്നുമൊന്നും രണ്ട്
പൂവിലുണ്ടു വണ്ട്
രണ്ടും രണ്ടും നാല്
അച്ഛനിട്ടൊരൂഞ്ഞാല്‍
മൂന്നും മൂന്നും ആറ്
അമ്മ വച്ച സാമ്പാര്
നാലും നാലും എട്ട്
തൂശനില വെട്ട്
അഞ്ചും അഞ്ചും പത്ത്
പന്തുരുട്ടാമൊത്ത്
കളിക്കുടുക്ക,23ഒക്ടോബര്‍1998
Labels:
ഓണപ്പാട്ടുകള്‍,
കണക്കുപാട്ടുകള്,
ബാലകവിതകള്‍
അപ്പൂപ്പനും പിള്ളേരും
പല്ലില്ലാത്തോരപ്പൂപ്പന്‍
പാക്കു ചവയ്ക്കണ കണ്ടപ്പോള്‍
പിള്ളേരെല്ലാം മുറ്റത്ത്
പീപ്പീയൂതിക്കളിയാക്കീ
കളിക്കുടുക്ക,18ജൂണ്‍1999
Labels:
ആള്പ്പാട്ടുകള്,
ബാലകവിതകള്‍
വേലപ്പന്‍
വടയും വാങ്ങീ വേലപ്പന്‍
വടിയൊന്നൂന്നി വരും വഴിയേ
വടിയും വേലീം പിടിവലിയായ്
വീണൂ വഴിയില്‍ വേലപ്പന്‍
കളിക്കുടുക്ക,2ജൂലൈ1999
Labels:
ആള്പ്പാട്ടുകള്,
കഥപ്പാട്ടുകള്‍,
ബാലകവിതകള്‍
Subscribe to:
Posts (Atom)
